തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രം
- പടിഞ്ഞാറേ കല്ലട
പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം
തിരുവാറ്റ
ശ്രീ മഹാദേവർ ക്ഷേത്രം
- പടിഞ്ഞാറേ കല്ലട

ഓം നമശിവായ:
ആമുഖം
ദക്ഷിണ കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രം. കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ നടുവിലക്കര വാർഡിൽ സ്ഥിതി ചെയ്യുന്നു ഈ പുണ്യ ക്ഷേത്രം.
ക്ഷേത്രങ്ങളുടെ നാട് എന്ന വിശേഷണത്തിന് അനുഗ്രഹമായി ശാലീനവും പ്രകൃതിരമണീയവുമായി ഒഴുകുന്ന കല്ലടയാർ ഈ നാടിന് ഹരിതാഭം ആക്കുമ്പോൾ ഇവിടുത്തെ ക്ഷേത്രങ്ങളിൽ നിന്നും ഉയരുന്ന ശംഖ നാദം ഈ നാടിനെ ഭക്തിസാന്ദ്രമാക്കുന്നു.
തിരുവാറ്റയിൽ കുടികൊള്ളുന്ന ശിവശക്തിയിൽ വിശ്വസിക്കുന്നവർ നിരവധിയാണ് അതുകൊണ്ടുതന്നെ ഈ ക്ഷേത്രത്തിനു സമീപ പ്രദേശങ്ങളിൽ നിന്നും നിരവധി ഭക്തജനങ്ങൾ എത്തിച്ചേരാറുണ്ട് രണ്ട് തിരുവുത്സവങ്ങളും ബലിതർപ്പണത്തിന് സൗകര്യവും ഈ ക്ഷേത്രത്തിൽ ലഭ്യമാണ്.
ചരിത്രം/ഐതിഹ്യം
ദക്ഷിണ കേരളത്തിലെ പ്രശസ്തമായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവാറ്റ ശ്രീ മഹാദേവർ ക്ഷേത്രം
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ നടുവിലക്കര വാർഡിൽ സ്ഥിതിചെയ്യുന്ന പുണ്യ പുരാതന ക്ഷേത്രമാണ് തിരുവാറ്റ ശ്രീ മഹാദേവ ക്ഷേത്രം
ക്ഷേത്രങ്ങളുടെ നാട് എന്ന വിശേഷണത്തിന് അനുബന്ധമായി ശാലീനവും പ്രകൃതിരമണീയമായ കല്ലടയാറ് ഈ നാടിന് ഹരിതാഭം ആകുമ്പോൾ ഇവിടുത്തെ ക്ഷേത്രങ്ങളിൽ നിന്നു മുയരുന്ന ശബ്ദനാദം ഈ നാടിനെ ഭക്തിസാന്ദ്രമാക്കുന്നു.
തിരുവാറ്റയിൽ കുടികൊള്ളുന്ന ശിവശക്തിയിൽ വിശ്വാസം അർപ്പിക്കുന്നവർ വർദ്ധിച്ചുവരുകയാണ് അതുകൊണ്ടുതന്നെ ഈ ക്ഷേത്രം സമീപപ്രദേശങ്ങളിൽ വരെ പ്രശസ്തിയാർജിക്കുന്നു
തിരുവാറ്റ ശ്രീ മഹാദേവക്ഷേത്രം സ്ഥാപിതമായിട്ട് ഏതാണ്ട് 350 വർഷങ്ങൾ ആയിട്ടുണ്ട്. എന്നാൽ ക്ഷേത്രത്തിൻറെ ഐതിഹ്യം പരിശോധിക്കുമ്പോൾ വളരെയേറെ വർഷങ്ങൾക്കു മുമ്പ് തന്നെ ഇവിടെ ശിവക്ഷേത്രം ഉണ്ടായിരുന്നതായി വിശ്വസിക്കേണ്ടിയിരിക്കുന്നു. അതിനു സമാനമായ തെളിവുകൾ ഈ പുണ്യഭൂമിയിൽ പലഭാഗങ്ങളിൽ കാണാൻ സാധിച്ചിട്ടുണ്ട്. ഈ നദീതീരത്തെ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രം നിലനിൽക്കുന്ന സ്ഥലം എന്തുകൊണ്ടും ഭക്തിയുടെ അന്തരീക്ഷത്തിന് അനുയോജ്യമാണ്.
പ്രധാന പ്രതിഷ്ഠകൾ
- മഹാദേവൻ
- പാർവതി ദേവി
- ഗണപതി
- ബ്രഹ്മരക്ഷസ്
- മാടൻ തമ്പുരാൻ
- നാഗ ദൈവങ്ങൾ
വിശേഷാൽ പൂജകൾ
- ധനുമാസ തിരുവാതിര നാളിൽ പ്രത്യേകപൂജകൾ
- ശിവരാത്രി ദിവസം പ്രത്യേക പൂജകൾ
വിശേഷാൽ ദിവസങ്ങൾ
- കുംഭ തിരുവാതിര മഹോത്സവം
- ശിവരാത്രി
- ധനുമാസ തിരുവാതിര നാളിൽ തിരുവാതിരക്കളി
- ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
- ശിവപുരാണം
- മഹാജ്യോതി പ്രയാണം
- കർക്കിടകവാവിന് ബലിതർപ്പണം
പ്രധാന വഴിപാടുകൾ
- ഗണപതി ഹോമം
- മൃത്യുഞ്ജയ ഹോമം
- ശിവധാര, ജലധാര
- പിൻവിളക്ക്
- നെയ് സമർപ്പണം
- സ്വയംവരാർച്ചന
- വിദ്യാരാജഗോപാല മന്ത്രാർച്ചന
- നീരാഞ്ജനം
- രക്തപുഷ്പാഞ്ജലി
- ആയില്യ പൂജ
- ശിവപൂജ
- ഐക്യമത്യ സൂക്താർച്ചന
ക്ഷേത്രം തന്ത്രി
-
മുടുപ്പിലാപ്പിള്ളിമഠം നീലകണ്ഠരര്ഭട്ടതിരി
മേൽശാന്തി
-
ശ്രീ അമിത്
അറിയിപ്പുകൾ
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നായ അഖണ്ഡ നാമയജ്ഞം നടത്താൻ താല്പര്യമുള്ള ഭക്തജനങ്ങൾക്ക് ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെടാവുന്നതാണ്.
ഭാരവാഹികൾ
- രവിന്ദ്രൻപിള്ള (പ്രസിഡൻറ്)
- സുബ്രഹ്മണ്യൻ (സെക്രട്ടറി)
- K S കിരൺ (വൈസ് പ്രസിഡൻറ്)
- സദാശിവൻ പിള്ള
- മോഹനൻ
- അഖിൽ
- സജിത്ത്
- കൊച്ചനിയൻപിള്ള
- സരോജാക്ഷൻപിള്ള
- രഞ്ജിത്ത്
- ശിവപ്രസാദ്
- മണിക്കുട്ടൻപിള്ള
ADDRESS
THIRUVATTA MAHADEVAR TEMPLE
NADUVILAKKARA, WEST KALLADA, KOLLAM
- ലൊക്കേഷൻ
- സമയക്രമം
- 05:00 AM - 10:00 AM
- 05:00 PM - 07:30 PM
- Nearest Temple
- Nearest Tourist Spots