Sreekovil

ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം

പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം

ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം

ഓം ഭദ്രകാളിയെ നമഃ
ഓം ഭുവനേശ്വരിയെ നമഃ

ആമുഖം

ദേവഹിതം ചിന്തിച്ചതിൽ നിന്നും ശ്രീ ഭുവനേശ്വരി ദേവിയും ഭദ്രകാളിയും തുല്യ പ്രാധാന്യത്തോടെ കുടികൊള്ളുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് പെരുവേലിക്കര കരിന്തോട്ടുവയിൽ സ്ഥിതിചെയ്യുന്ന പുണ്യപുരാതനമായ ക്ഷേത്രമാണ് ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം. മഹാദേവനും  ധർമ്മശാസ്താവ് ഉൾപ്പെടെ ഏഴോളം ഉപദേവത പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്.
 
ശ്രീഭദ്രഭുവനേശ്വരി ക്ഷേത്രം 
കരിന്തോട്ടുവ, പെരുവേലിക്കര 
Ph: 9605207047

ചരിത്രം/ഐതിഹ്യം

നാടിന്റെ ആത്മീയ ഭാവമാണ് ശ്രീഭദ്രാ ഭൂവനേശ്വരി ദേവീക്ഷേത്രം. ദേവി ഭക്തിയുടെ ഹൃദയഭൂമിയും ഇതുതന്നെ. നിലാവ് വീണുറങ്ങുന്ന തിരുനടയിൽ എന്നും ഭഗവതിയുടെ പകർന്നാട്ടവും കാൽചിലമ്പൊലിയും, ദൃശ്യവും , ശ്രവ്യവുമാകുന്നു. ഇവിടേയ്ക്കിതാ കാലം കരുതിവച്ച കുമനീയ കാഴ്ച്ചകൾ ഒന്നൊന്നായി പുനരവതരിത്താനായി ദേവിയോഗമുണ്ടായിരുക്കുന്നു. പുലരിയുടെ വിശുദ്ധിയിൽ സന്ധ്യാവന്ദനം നടത്തി ശാന്തി മന്ത്രങ്ങൾ ഉരുവിട്ട് സദാ നേരവും ഭദ്രകാളിയെ ഭക്തിപുരസരം ഉപചരിച്ചിരുന്ന ഒരുകൂട്ടം ദിവ്യന്മാരായ ബ്രാഹ്മണ ശ്രേഷ്ഠന്മാരുടെ അധീനതയിലായിരുന്നു ദേവിസങ്കേതം
 
കാലഗണനയിലെ യുഗ കല്‌പനക്കനുസരിച്ച് യുഗ യുഗാന്തരങ്ങളോളം ചൈതന്യം പരത്തി പരിലസിച്ച് ആത്മത്യാഗത്തിന്റെ അർത്ഥതലങ്ങൾ തേടിയലഞ്ഞ കൃഷി പരമ്പരകൾക്ക് എന്നും എന്നും ആതിഥ്യമരുളിയിരുന്ന പരമ പവിത്രമായ ക്ഷേത്രം ആയിരുന്നു നമ്മുടെത്
 
പ്രാചീന വാസ്തു ശാസ്ത്ര നിർമ്മിതിയുടെ പൗരാണിക ആധികാരിക പ്രമാണമായ എട്ടുകെട്ട് നിർമ്മിത ശൈലായിരുന്നു പഴയകാല ക്ഷേത്രം. നിർമ്മിതിക്കാലത്ത് 72 പറ ജീരകം നിർമ്മാണത്തിലിരുന്ന ദേവിഭക്തരായ സമർപ്പിത തേജസ്വികൾ ദാഹജലം തയ്യാറാക്കാൻ വേണ്ടി ഉപയോഗിച്ചിരുന്നു എന്നതും പൂർവികർ നമ്മെ ഓർമിപ്പിക്കുന്നു.
 

പ്രധാന പ്രതിഷ്ഠകൾ

  1. ഭുവനേശ്വരി
  2. ഭദ്രകാളി
  3. ശിവൻ
  4. ഗണപതി
  5. അയ്യപ്പൻ
  6. ബ്രഹ്മരക്ഷസ്
  7. യോഗീശ്വരൻ
  8. യക്ഷിയമ്മ
  9. നാഗ ദൈവങ്ങൾ
  10. മാടസ്വാമി

വിശേഷാൽ പൂജകൾ

  1. ശിവരാത്രി ദിവസം മൃത്യുഞ്ജയഹോമം
  2. ഉച്ചാരയ്ക്ക് മാടനൂട്ട് 
  3. വിനായക ചതുർത്ഥി ദിവസം മഹാഗണപതി ഹോമം 
  4. പ്രതിഷ്ഠാ വാർഷിക ദിവസം കളമെഴുത്തുപാട്ട്
  5. ആയില്യ പൂജ – നൂറും പാലും

വിശേഷാൽ ദിവസങ്ങൾ

  1. പ്രതിഷ്ഠ വാർഷികം 
  2. മണ്ഡല ചിറപ്പ് മഹോത്സവം
  3. നവരാത്രി
  4. രാമായണമാസാചരണം 
  5. ഉച്ചാരയ്ക്ക് മാടനൂട്ട് 
  6. ശിവരാത്രി മഹോത്സവം
  7. വിനായക ചതുർത്ഥി  
  8. മകര മാസത്തിലെ മകയിരം നാളിൽ തിരുവുത്സവം.
  9. ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം 

പ്രധാന വഴിപാടുകൾ
  1. ഗണപതി ഹോമം 
  2. ജന്മനക്ഷത്ര പൂജ
  3. കടും പായസം
  4. ത്രിമധുരം 
  5. നീലാഞ്ജനം
  6. വറപ്പൊടി നിവേദ്യം
  7. ഭഗവതിസേവ
ക്ഷേത്രം തന്ത്രി

  1. ബ്രഹ്മശ്രീ മുരിങ്ങൂർമന നാരായണൻ നമ്പൂതിരി 

മേൽശാന്തി

  1. ശ്രീ ലക്ഷ്മിനാരായണ ശർമ്മ
     

അറിയിപ്പുകൾ
ഭാരവാഹികൾ
  1. വി.സനാതനൻപിള്ള (പ്രസിഡൻറ്)
  2. രാജേന്ദ്രൻപിള്ള (സെക്രട്ടറി)
  3. ആർ ശിവകുമാർ  (രക്ഷാധികാരി)