Sreekovil

പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം

പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം

പവിത്രേശ്വരം
ശ്രീ മഹാദേവർ ക്ഷേത്രം

ഓം നമശിവായ:

ആമുഖം

പുണ്യ പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലം ജില്ലയിൽ പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം. പടിഞ്ഞാറോട്ട് ദർശനമായി ശ്രീ മഹാദേവനും കിഴക്കോട്ട് ദർശനമായി ശ്രീ പാർവതി ദേവിയും ഒരേ ശ്രീലകത്തിൽ കുടികൊള്ളുന്ന പുരാതനമായ ക്ഷേത്രമാണിത്. 
 
നൂറ്റാണ്ടുകളുടെ പഴമയുടെ പെരുമയേറുന്ന ക്ഷേത്രമാണ് ശ്രീ മഹാദേവർ ക്ഷേത്രം എന്ന് ചരിത്രങ്ങളിൽ പറയപ്പെടുന്നു.
പടിഞ്ഞാറോട്ട് ദർശനമുള്ള ശിവക്ഷേത്രങ്ങളിൽ ഉഗ്രമൂർത്തിഭാവമാണ് അതുകൊണ്ടുതന്നെ മഹാദേവന്റെ കോപം തണുപ്പിക്കുന്നതിനായി ശിവഭൂതഗണങ്ങളിൽ പ്രധാനിയായ രക്തകണ്ഠസ്വാമിയുടെ പ്രതിഷ്ഠക്ഷേത്ര അഭിമുഖമായി ഉണ്ട്.
 
വൃശ്ചിക മാസത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവത്തോടനുബന്ധിച്ച് 41 ദിവസങ്ങളിൽ മാത്രമേ രക്തകണ്ഠസ്വാമിയുടെ നട തുറക്കുകയുള്ളൂ. 
 
കുംഭമാസത്തിലെ തിരുവാതിര നാളിൽ ക്ഷേത്രത്തിലെ തിരുവുത്സവം നടത്തി വരാറുണ്ട്. വിവാഹങ്ങൾക്ക് മറ്റ് ആവശ്യങ്ങൾക്കുമായി ക്ഷേത്രത്തിൽ വിശാലമായ ഓഡിറ്റോറിയം സൗകര്യം ലഭ്യമാണ്. 
 

ചരിത്രം/ഐതിഹ്യം

  1. ഒരേ ശ്രീലകത്തിൽ പടിഞ്ഞാറ് ദർശനമായി മഹാദേവനും കിഴക്കോട്ട് ദർശനമായി പാർവതി ദേവിയും കുടികൊള്ളുന്ന അതിപുരാതനമായ ക്ഷേത്രമാണ് പവിത്രേശ്വരം ശ്രീ മഹാദേവർ ക്ഷേത്രം സ്വയംഭൂവായ ശിവലിംഗ പ്രതിഷ്ഠ എന്നും എന്നാൽ പരശുരാമനാൽ പ്രതിഷ്ഠിതമായ ക്ഷേത്രമാണെന്നും അഭിപ്രായങ്ങളുണ്ട്.
     
    പ്രധാന ദേവതയ്ക്ക് ബാലാലയത്തിലേക്ക് മാറ്റുന്നതിന് ഈ ക്ഷേത്രത്തിൽ വിധിയില്ല എന്നതാണ് ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം. രണ്ട് നിലകളിലായി കരിങ്കല്ലിൽ നിർമ്മിച്ച ശ്രീകോവിൽ ചതുരാകൃതിയിലുള്ളതാണ്
     
    വളരെ വലിയ നമസ്കാര മണ്ഡപവും ചുറ്റമ്പലവും ഈ ക്ഷേത്രത്തിന്റെ മഹനീയത വർധിപ്പിക്കുന്ന അടയാളങ്ങളാണ് . അകത്തെ ബലിവട്ടം പൗരാണിക കാലത്തിൽ തന്നെ പാറ കീറി നിർമ്മിച്ചിട്ടുള്ളതും എടുത്തു പറയത്തക്കതാണ്. പതിനേഴ്-പതിനെട്ട് നൂറ്റാണ്ടുകളിൽ ആയിരിക്കാം ക്ഷേത്ര നിർമ്മാണം എന്ന് ഏകദേശം കണക്കാക്കപ്പെടുന്നു. ഈ ദേശത്തെ ഏറ്റവും ഉയർന്ന സ്ഥലവും വയലേലകളാൽ ചുറ്റപ്പെട്ടതും ഒരിക്കലും വറ്റാത്ത വലിയ ക്ഷേത്ര കുളവും മൂന്നു വശവും സർപ്പക്കാവുകളും ഈ ക്ഷേത്ര സങ്കല്പത്തെ കൂടുതൽ വശ്യ മനോഹരമാക്കുന്നു. കന്നിമൂല ഗണപതി ക്ഷേത്രവും ചുറ്റമ്പലത്തിനുള്ളിൽ ഉണ്ട് .
     
    ഉഗ്രമൂർത്തി സങ്കല്പത്തിലുള്ള ശിവന്റെ കോപം തണുപ്പിക്കുന്നതിനായി ക്ഷേത്രത്തിന് അഭിമുഖമായി രക്തകണ്ഠൻ എന്ന ശിവഭൂതഗണങ്ങളിൽ പ്രധാനി ദേവനെ പ്രാർത്ഥിച്ചുകൊണ്ട് ഇവിടെ കുടികൊള്ളുന്നു. രക്തകണ്ഠസ്വാമിയുടെ  ക്ഷേത്രം മണ്ഡലകാലത്ത് മാത്രമാണ് തുറന്ന് പൂജയും നിവേദ്യവും നൽകുന്നത്. ഉത്സവ ദിവസങ്ങളിലോ മറ്റ് പ്രധാന ദിവസങ്ങളിലോ ഈ ക്ഷേത്രം തുറക്കുന്നതല്ല.
     
    ധർമ്മശാസ്താക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ശാസ്താവിന്റെ വിഗ്രഹം കാട്ടുകിഴങ്ങ് ശേഖരിക്കുന്നതിനിടയിൽ ഇരുമ്പ് തേച്ചപ്പോൾ ചോര പൊടിഞ്ഞു അത് കണ്ടെടുത്തപ്പോൾ വിഗ്രഹമാണെന്ന് തിരിച്ചറിഞ്ഞ് തൊട്ടടുത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചതാണെന്നാണ് ഐതിഹ്യം. ഇപ്പോഴും ആ വിഗ്രഹത്തിൽ ഇരുമ്പ് തേച്ച് പാടുകൾ കാണാൻ സാധിക്കും.
     
    ക്ഷേത്രത്തിന് തൊട്ടടുത്തായി ശകുനിദേവൻ മഹാദേവന്റെ അനുഗ്രഹാശിസുകളോടെ പ്രാർത്ഥനാനിരതനായി കുടികൊള്ളുന്നു എന്നും സങ്കൽപ്പമുണ്ട്.
    പവിത്രേശ്വരം സ്ഥലനാമത്തിന് പവിത്രമായ ഈശ്വര സങ്കല്പം കുടികൊള്ളുന്ന സ്ഥലം എന്നും, പാണ്ഡവ കൗരവ യുദ്ധത്തിന്
    അവസാനം ശരം പകുത്ത് നൽകിയ പവിത്രമായ സ്ഥലം എന്നും പകുത്ത ശരം ഏറ്റുവാങ്ങി രണ്ടു കൂട്ടരും പകുത്തേ ശരം…. പകുത്തേ ശരം…. എന്ന്ആഹ്ലാദത്തോടെ വിളിച്ചുപറഞ്ഞു പിൽക്കാലത്ത് പവിത്രേശ്വരമായി എന്നും പറയപ്പെടുന്നു 
     

പ്രധാന പ്രതിഷ്ഠകൾ

  1. ശ്രീ മഹാദേവൻ
  2. ശ്രീപാർവതി ദേവി
  3. ഗണപതി
  4. ശ്രീധർമ്മശാസ്താവ്
  5. രക്തകണ്ഠസ്വാമി
  6. നാഗ ദൈവങ്ങൾ
  7. ശ്രീ ദുർഗ
  8. യോഗീശ്വര സ്വാമി
  9. മാടൻ തമ്പുരാൻ 

വിശേഷാൽ പൂജകൾ
  1. എല്ലാ മാസവും തിരുവാതിരനാളിൽ ക്ഷീരധാര.
  2. കന്നിമാസത്തിലെ ആയില്യം നാളിൽ പ്രത്യേക പൂജയും നൂറു പാലും.
  3. നവരാത്രി പൂജകൾ
  4. പൂജവെപ്പ്, പൂജയെടുപ്പ്, എഴുത്തിനിരത്ത്.
  5. വിജയദശമിക്ക് പൊങ്കാല.
  6. ധനുമാസ തിരുവാതിര നാളിൽ തിരുവാതിര കളിയും, വ്രതാചരണവും 
  7. ഇടവം 21 അഷ്ടബന്ധ കലശവും വാർഷിക ദിനവും
  8. എല്ലാ ഇംഗ്ലീഷ് മാസവും അവസാനത്തെ ഞായറാഴ്ച മംഗല്യസിദ്ദിക്കായി അടനിവേദ്യം
  9. എഴുത്തിനിരുത്ത്
  10.  
    അഷ്ടബന്ധകലശം വാർഷിക ദിനം  
വിശേഷാൽ ദിവസങ്ങൾ
  1. മകരം – 1 ലക്ഷദീപം 
  2. കുംഭം – 1  മാടനൂട്ടും ഉരുളും വിളക്കും 
  3. മഹാശിവരാത്രി
  4. കുംഭ തിരുവാതിരയ്ക്ക്
  5. തൃക്കൊടിയേറ്റ് മഹോത്സവം,നൂറും പാലും,പറ സമർപ്പണം,പള്ളിവേട്ട,ആറാട്ട്
  6. മേട വിഷു
  7. ഇടവം 21 അഷ്ടബന്ധ കലശവും വാർഷിക ദിനവും
  8. ശ്രീകൃഷ്ണജയന്തി
  9. നവരാത്രി
  10. വിജയദശമി
  11. ദീപാവലി.
  12. മണ്ഡലം ചിറപ്പ്
പ്രധാന വഴിപാടുകൾ
  1. ഗണപതി ഹോമം
  2. മൃത്യുഞ്ജയ ഹോമം
  3. ശിവധാര, ജലധാര 
  4. പിൻവിളക്ക്
  5. നെയ് സമർപ്പണം
  6. സ്വയംവരാർച്ചന
  7. വിദ്യാരാജഗോപാല മന്ത്രാർച്ചന
  8. നീരാഞ്ജനം
  9. രക്തപുഷ്പാഞ്ജലി
  10. ആയില്യ പൂജ
  11. ശിവപൂജ
  12. ഐക്യമത്യ സൂക്താർച്ചന
ക്ഷേത്രം തന്ത്രി

  1. ചെറുപൊയ്ക മുടപ്പിലാപ്പിള്ളി മഠം ബ്രഹ്മശ്രീ വാസുദേവരര് സോമയാജിപ്പാട്

മേൽശാന്തി

  1. ത്യദീപ് കുമാർ, 
    നേടിയവിള

അറിയിപ്പുകൾ
  1. എല്ലാ മാസവും തിരുവാതിരനാളിൽ ക്ഷീരധാര.
  2. എല്ലാ ഇംഗ്ലീഷ് മാസവും അവസാനത്തെ ഞായറാഴ്ച മംഗല്യസിദ്ദിക്കായി അടനിവേദ്യം
ഭാരവാഹികൾ
  1. സതീഷ് ചന്ദ്രൻ മുട്ടത്തറ (പ്രസിഡൻറ്)
  2. അരുൺ.M (സെക്രട്ടറി)
  3. ഷൈലേന്ദ്രൻ .B (ഖജാൻജി)
  4. മനോജ്.O (വൈസ് പ്രസിഡൻറ്)
  5. അനിൽകുമാർ.C.R (ജോയിൻ സെക്രട്ടറി)
ADDRESS

Pavithreswaram Sree Mahadevar Temple

Vanchimukku, Pavithreswaram

Ph: 88482570333