Sreekovil

പോരുവഴി പെരുവിരുത്തി മലനട

പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം

പോരുവഴി പെരുവിരുത്തി മലനട

ദക്ഷിണ ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം

ആമുഖം

ഇതിഹാസമായ മഹാഭാരതത്തിലെ പ്രധാനിയാണ് അദ്ദേഹം. രാജാവായ ധൃതരാഷ്ട്രരുടെയും ഗാന്ധാരി രാജ്ഞിയുടെ 100 പുത്രന്മാരിൽ ഒന്നാമൻ കൗരവരിലെ തലവൻ സാക്ഷാൽ ദുര്യോധനൻ.
 
ദുര്യോധന സങ്കല്പത്തിൽ അപ്പൂപ്പനെ ആരാധിക്കുന്ന ഭാരതത്തിലെ ഏക ദുര്യോധന ക്ഷേത്രം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ കൊല്ലം ജില്ലയിൽ പോരുവഴി ദേശത്തെ പ്രകൃതി അതിമനോഹരമായി അണിയിച്ചൊരുക്കിയ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ട ഒരു കുന്നിൻ മുകളിൽ ഭക്തജന ലക്ഷ്യങ്ങളുടെ അധിപനായി, രക്ഷകനായി മലനട അപ്പൂപ്പൻ കുടികൊള്ളുന്ന പോരുവരി പെരുവിരുത്തി മലനട ക്ഷേത്രം. 
 
ഭക്തജന ലക്ഷ്യങ്ങൾ നാനാ ദിക്കിൽ നിന്നും വിദേശത്തുനിന്നും തിരുസന്നിധിയിൽ എത്തിച്ചേരാറുണ്ട്. ഇവിടുത്തെ തിരു ഉത്സവവും ചുറ്റുപാടും ഭക്തർക്ക് കണ്ണിനു കുളിർമയേകുന്ന കാഴ്ചകളാണ്. 

ചരിത്രം/ഐതിഹ്യം

മലനട എന്ന വാക്കിൻറെ അർത്ഥം മലയിൽ ഒരു ക്ഷേത്രം എന്നാണ്. മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പോരുവഴി പെരുവിരുത്തി മലനിടയിൽ ഒരു പ്രതിഷ്ഠയോ ശ്രീകോവിലോ ഇല്ല. ശ്രീകോവിലിന്റെയും പ്രതിഷ്ഠയുടെയും സ്ഥാനത്ത് ഒരു മണ്ഡപമാണ് ഇവിടെ
 
മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രമായ ദുര്യോധനൻ ആണ് മലനടയിലെ സങ്കൽപമൂർത്തി എന്നാണ് വിശ്വാസം. ‘തമോഗുണ’ പ്രേരകമായ ചിന്തകൾക്കും പ്രവൃത്തികൾക്കും പേരുകേട്ട കൗരവ രാജാവായ ‘ദുര്യോധനൻ’ ഒരു ക്ഷേത്രത്തിലെ പ്രധാന ദേവനായി ആരാധിക്കപ്പെടുന്നത് പോലെ ഈ ആശയം ഇന്ത്യൻ ചരിത്രത്തിൽ സവിശേഷമാണ്.
 
പാണ്ഡവരെ തേടിയുള്ള യാത്രയിൽ ദുര്യോധന മഹാരാജാവ് ഇവിടെ എത്തി. ദാഹവും ക്ഷീണവും തോന്നിയ മഹാരാജാവ് മലനട കുന്നിന്റെ വടക്ക് പടിഞ്ഞാറു കണ്ട കടുത്താംശേരി കുടുംബത്തിൽ ചെന്ന് ദാഹ ജലം ആവശ്യപെട്ടു. നൂറ്റാണ്ട് കൾക്കു മുൻപ് ശീതള പാനിയം ആയി ഉപയോഗിച്ചിരിന്ന ചെത്ത് കള്ള് മഹാരഥന്റെ ദാഹ ശമനത്തിനായി അവൾ നല്കി. പാനീയം നല്കിയ സ്ത്രീ തിരിഞ്ഞു നടക്കുമ്പോൾ അവരുടെ കഴുത്തിൽ കിടന്ന കുറ താലി കാണുകയും, മഹാരാജാവിനു ഇത് താഴ്ന്ന ജാതിയിൽ പെട്ട കുടുംബം ആണ് എന്ന് അദ്ദേഹത്തിന് മനസ്സിൽ ആകുകയും ചെയ്തു. രാജാവിന് ഭ്രഷ്ട് തോന്നിയെങ്കിലും, ഈ സങ്കേതം ദൈവ ചൈതന്യം ഉള്ളത് ആണു എന്നും ഇവിടുത്തെ ഓരോ മണൽതരിക്കും ദൈവ ചൈതന്യം ഉണ്ട് എന്നും അദ്ദേഹം മനസ്സിലാക്കി. ഗിരിവർഗക്കാരാണു എങ്കിലും ഇവർ സിദ്ധൻമാർ കൂടി ആണു എന്ന് അറിഞ്ഞ രാജാവ് സന്തോഷവനായി. പാവങ്ങളുടെ ക്ഷേമത്തിനായും ഈ ദേശത്തിന്റെ നന്മയ്ക്കായും അദ്ദേഹം ഈ മലനട കുന്നിൽ ഇരുന്നു ശിവനെ ഭജിച്ചു. അങ്ങനെ സ്വയം ഭൂവായ ശക്തിയാണ് പോരുവഴി പെരുവിരുതി

സ്വർണ്ണകൊടി

അതി പുരാതന കാലത്ത് തന്നെ മലനടയുടെ ധനതിന്റെയും സംഭ്തിന്റെയും ഐശ്യതിന്റും മല അപ്പുപന്റെ ശക്തിയുടെയും പ്രതികമായി തങ്ക നിർമിതമായ ഒരു കോടി ഉണ്ടായിരുന്നു. കടുത്താംശ്ശേരി കൊട്ടാരത്തിനുള്ളിലെ ഒരു പ്രത്യക അറയിളൽ സുക്ഷിച്ചിരുന്ന തങ്കകോടി ഒരിക്കൽ മോഷ്ടിക്കപ്പെട്ടു. തങ്ക കോടിയുടെ അപഹരണത്തോടെ ഏഴു കരകളിലും അശാന്തിയുടെ കരിനിഴലും കഷ്ട്ടപാടുകളും ഏറിവന്നു, കാലങ്ങൾക്ക് ശേഷം മലയപ്പുപ്പന്റെ ഇച്ഛാനുസരണം പ്രശ്നപരിഹാരമായി ഏഴു കരക്കാരും കുടി ശക്തിയുടെയും സംമ്പത്തിന്റെയും പ്രതീകമായ കോടി 101 പവൻ സ്വർണ്ണത്താൽ നിർമ്മിചു സമർപ്പിക്കപ്പെട്ടു.
 
മീന മാസത്തിലെ ഒന്നു രണ്ട് വെള്ളി ദിവസങ്ങളിലും (കൊടിയേറ്റ്, മലക്കുട ദിവസങ്ങൾ), കൊടി സമർപ്പണ ദിവസമായ ഓക്റ്റോബർ 31 നും ഭക്തജനങ്ങൾക്കു സ്വർണ്ണക്കൊടി ദർശിച്ചു സായൂജ്യമണയാൻ കഴിയുന്നു. ഈ സ്വർണ്ണക്കൊടി ദർശനം വ്രതശുദ്ധിയോടെയും പവിത്രഭക്തിയോടെയും ശുദ്ധമനസോടെയും ആത്മാവിലേക്ക് ആവാഹിച്ചെടുക്കുന്ന ഭക്തന് ധന സമ്പത്തുകളിൽ ഉയർച്ചയും ഐശ്വര്യവും ഏറുമെന്നുള്ള വിശ്വസവും സ്വർണ്ണകൊടി ദർശനത്തിനെത്തുന്ന ഭക്തജന തിരക്കില നിലനിൽക്കുന്നു.

INSTAGRAM

നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ പകർത്തിയ മനോഹരമായ ഫോട്ടോസും വീഡിയോസും ഞങ്ങളുടെ instagram അക്കൗണ്ടിൽ പങ്കുവെക്കാം
https://instagram.com/sreekovil.in?igshid=YmMyMTA2M2Y=

വിശേഷാൽ പൂജകൾ

പ്രപഞ്ചതോടും  പരിസ്ഥിതിയോടും ഈ സമുഹം എന്നും അടുത്തിരുന്നുവെന്നും ആ പ്രകൃതിയെ ദൈവമായി ആരാധിച്ചു പോന്നിരുന്ന ഒരു സാമുഹമാണു ഇവിടെ ഉള്ളതെന്നും ഈ പുജകൾ തെളിയിക്കുന്നു. നാട്ടിൽ കൃഷിചെയ്തുണ്ടാക്കുന്ന ധാന്യഫല മുലതികൾ ദേവനു ഭക്തജനങ്ങൾ ഈ പുജാതികളിൽ കൂടി അർപ്പിക്കുന്നു.

  1. അടവി പൂജ (ചുട്ടുപൂജ)
  2. മുഹൂർത്തി പൂജ
  3. പുഴുക്ക് പൂജ
  4. അവൽ പൂജ
  5. അരി വറ്റിപ്പ് പൂജ
  6. അരിമാവ് പൂജ
  7. കിഴക്കുഭാഗത്ത് അവൽ പൂജ
  8. വല്യത്ത് കൊട്ടാരത്തിലെ പൂജ
  9. മുഹൂർത്തി പൂജ
  10. തെക്കുംപുറത്ത് അരിവറ്റിപ്പ് പൂജ
  11. അടുക്കള പ്പൂജ
  12. സംക്രാന്തി പൂജ
  13. ഉത്രാട പൂജ
  14. വാവുപൂജ
  15. ഊട്ടുപൂജ 
  16. യോഗപ്പാട്

വിശേഷാൽ ദിവസങ്ങൾ

ക്ഷേത്രത്തിലെ പ്രധാന വിശേഷാൽ ദിവസങ്ങൾ “മലക്കുട മഹോത്സവവും” “പള്ളിപ്പാനയുമാണ്”
8 ദിവസം നീണ്ടു നിൽക്കുന്ന മലനട മലക്കുട മഹോത്സവമാണ് ഇവിടുത്തെ തിരുവുത്സവം. മീന മാസത്തിലെ ഒന്നാം വെള്ളിയാഴ്ച കൊടിയേറി രണ്ടാം വെള്ളിയാഴ്ച പര്യവസാനിക്കുന്നു.
മറ്റൊരു വിശേഷമായ പള്ളിപ്പാന ക്ഷേത്രത്തിൽ 12 വർഷങ്ങൾ കൂടിയിരിക്കുമ്പോൾ നടത്തി വരുന്നു. ഈ വർഷം ക്ഷേത്രത്തിൽ പള്ളിപ്പാന നടത്തുന്നു എന്നുള്ള പ്രത്യേകതയുമുണ്ട്
 
മലക്കുട മഹോത്സവം

24-മാർച്ച്-2023

പള്ളിപ്പാന
24-ഫെബ്രുവരി-2023 & 07-മാർച്ച്-2023

പ്രധാന വഴിപാടുകൾ
  1. പട്ട്
  2. അടുക്കു മുറുക്കാൻ 
  3. കറുപ്പു കപ്പ
  4. കോഴി
  5. കള്ള്
  6. മല പൂജ
  7. മൂർത്തി പൂജ
ഊരാളി

ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി പോരുവഴി പെരുവിരുത്തി മലനിടയിൽ ഒരു പ്രതിഷ്ഠയോ ശ്രീകോവിലോ ഇല്ല. അതുപോലെതന്നെ പൂജ ചെയ്യുന്നവരിലും ഒരു പ്രത്യേകത ഈ ക്ഷേത്രത്തിനുണ്ട് തന്ത്രിമുഖ്യന്മാരോ മേൽശാന്തിന്മാരോ ഇവിടെയില്ല പകരം ഊരാളികളാണ് ദൈവീക പൂജ കർമ്മങ്ങൾ ചെയ്യുന്നത്. 
 
മലനട ക്ഷേത്രത്തിലെ ഇതിഹാസ ഊരാളിയാണ് ശങ്കരൻ അയ്യപ്പൻ
നിലവിൽ പ്രധാന ഊരാളിയാണ് കൃഷ്ണൻ 
സഹ ഊരാളിയാണ് രാഘവൻ

ഉപക്ഷേത്രങ്ങൾ
മലനട പോരുവഴി പെരുവിരുത്തി ക്ഷേത്ര ചരിത്ര ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട പതിനാലോളം ഉപാക്ഷേത്രങ്ങൾ ഈ മഹാ ദേവസ്ഥാനത്തിന് ചുറ്റുമായിയുണ്ട്
 
  1. കടുത്താംശേരി കൊട്ടാരം
  2. കിഴക്കേ ഭാഗത്ത് അപ്പൂപ്പൻ നട
  3. മെനക്കെശ്ശേരി കൊട്ടാരം
  4. തെക്കുപുറത്തു ക്ഷേത്രം
  5. വടക്കുപുറത്തു ക്ഷേത്രം
  6. ചെമ്പിട്ട കൊട്ടാരം
  7. ഗുരുക്കശേരിയിൽ കൊട്ടാരം
  8. വല്യാത്ത് കൊട്ടാരം
  9. പുലിശ്ശേരി കൊട്ടാരം
  10. ഇലഞ്ഞിമൂട് ക്ഷേത്രം
  11. മുഹൂർത്തി കാവ്
  12. കെട്ടുങ്ങൽ ദേവീക്ഷേത്രം
  13. ഉമ്മശ്ശേരിക്കാവ്
  14. ദേവിക്കുന്നും മല
വിലാസം
പോരുവഴി പെരുവരുത്തി മലനട ഇടക്കാട് പി ഓ, കടമ്പനാട്, കൊല്ലം, കേരളം
Ph : 0476 2820338, 9061820338
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ

അപ്പൂപ്പന്റെ തിരുസന്നിധിയിലേക്ക് സംഭാവന നൽകാൻ താല്പര്യമുള്ള ഭക്തജന മനസ്സുകൾക്ക് ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവനകൾ സമർപ്പിക്കാവുന്നതാണ്.
 

Account Name : Malanada Devaswom

Account Number : 57050495717

Bank Name : State Bank of India

Branch : Poruvazhy, Kollam

IFSC Code : SBIN0070594

യാത്ര സൗകര്യങ്ങൾ
Nearest Town 
Ezhamile – 2.3 Kilometres 
Chakkuvally – 2.8 Kilometres
Bharanikavu – 6.7 Kilometres 
 
KSRTC BUSTAND
  1. Adoor Ksrtc Bustand  
      13 Kilometres – 25 minutes
  2. Kollam Ksrtc Bustand  
      34 kilometres – 1 Hours 

 

RAILWAY STATION 
  1. Sasthamkotta Railway Station 
     13 Kilometres – 25 minutes 
  2. Karunagappally Railway Station 
     16 Kilometres – 30 minutes
  3. Kollam Railway Station 
     30 kilometres – 50 minutes
 
AIRPORTS 
  1. Trivandrum International Airport 93 kilometres – 2 Hours
ഭാരവാഹികൾ
പോരുവരി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ദേവസ്വം ഭരണാധികാരികളെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിലെ 7 കരകളിൽ നിന്നാണ്. 

 

  1. Ajeesh S (President)
  2. Akhil Siddharthan (Secretary)
  3. Thulasidharan Pillai 
  4. Rajneesh
  5. PS gopakumar
  6. Biju Kumar
  7. A Padmanabin Pillai
  8. Ratheesh Kumar
  9. Nikhil Manohar
  10. Radhakrishnana pillai
  11. Anandhan Gurukkasheriyill
  12. Nithin Prakash
  13. Prasanan
  14. Baiju mahadevan
  15. Ajayakumar
  16. S Anoop
  17. Podiyan
  18. Dhaneesh
  19. Sreenikayam Suresh
  20. Ratheesh
  21. G Babu
  22. Rajeev
  23. Rajendran Pillai
  24. Mohanan Parimanathill.
മറ്റു വിവരങ്ങൾ
  1. HOTELS : AVAILABLE
  2. NEAREST FUEL PUMB : WITH IN 5 KMS
  3. BATHROOM FACILITIES : AVAILABLE