ഇലവൂർക്കാവ് ശ്രീകണ്ഠകർണസ്വാമി ക്ഷേത്രം
- താഴം, കിഴക്കേക്കല്ലട
പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം
ഇലവൂർക്കാവ് ശ്രീകണ്ഠകർണസ്വാമി ക്ഷേത്രം
- താഴം, കിഴക്കേക്കല്ലട

ഓം നമ ശിവായ
ആമുഖം
ശ്രീ കണ്ടകർണസ്വാമിയുടെ പ്രതിഷ്ഠയുടെ കൂടി കല്ലടയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇലവൂർ കാവ് ശ്രീകണ്ഠകർണസ്വാമി ക്ഷേത്രം
ഈ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തോടുകൂടി കല്ലട ദേശത്തിലെ 16 കരകളിലും ഉത്സവ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.
ഭഗവാന് സമർപ്പിക്കുന്ന ജലധാര ശ്രീകോവിൽ നിന്നും നേരിട്ട് കല്ലടയാറിലേക്ക് പതിക്കുന്നു എന്നത് ഈ ക്ഷേത്രത്തിലെഒരു പ്രത്യേകതയാണ്.
ശ്രീകണ്ഠകർണസ്വാമിയുടെ വിശേഷാല്‍ പ്രതിഷ്ഠ കൂടാതെ ഭദ്ര ദേവിയും, ഗണപതി ഭഗവാനും, ചാത്തൻ സ്വാമിയും, നാഗദേവങ്ങളും ക്ഷേത്രത്തിലെ ഉപദേവതകളാണ്.
വൈക്കത്ത് അഷ്ടമിക്ക് തിരുവുത്സവം നടക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് ശ്രീ കണ്ടകർണസ്വാമി ക്ഷേത്രം.
ചാത്തൻ സ്വാമിയുടെ വിശേഷാല്‍ പ്രതിഷ്ഠ ഈ ക്ഷേത്രത്തിൻറെ ചുറ്റമ്പലത്തിനുള്ളിലാണ്.
101 പറകളിൽ കാണിക്കവെച്ച് ഭഗവാനെ പള്ളി ഉണർത്തുന്ന കാഴ്ച അപൂർവങ്ങളിൽ അപൂർവ്വമാണ്. പിതൃക്കൾക്കായി വാഹുബലി സൗകര്യവും ക്ഷേത്രത്തിൽ ലഭ്യമാണ്.
കുറച്ചുവർഷം മുമ്പ് മനസ്സിടയിൽ ഭഗവാന്റെ തിരുരൂപം പ്രത്യക്ഷപ്പെട്ടത് ഭക്തജനങ്ങളുടെ മനസ്സിൽ നിന്ന് എക്കാലവും മായാത്ത ഓർമ്മകളിൽ ഒന്നാണ്.
ചരിത്രം/ഐതിഹ്യം
ശ്രീ പരമശിവന്റെ കണ്ഠത്തിൽ നിന്നും പിറവിയെടുത്ത് കർണ്ണത്തിലൂടെ പുറത്തുവന്ന സ്വരൂപമാണ് ശ്രീകണ്ഠകർണൻ. വസൂരി രോഗം പിടിപെട്ട ശ്രീ ഭദ്രകാളി ദേവിയുടെ പരിശാരകനായി പിറവിയെടുത്ത ശ്രീകണ്ഠകർണ്ണൻ പ്രപഞ്ചത്തിലെ മാറാവ്യാധികളിൽപ്പെട്ട ഭക്തജന കോടികൾക്ക് ആശ്രയ പരിപാലകനും മുക്തിദായകനും ആണ്
വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിക്ക് മുമ്പുള്ള ഞായറാഴ്ച ഭഗവാൻറെ ശിവലിംഗ രൂപത്തെ വിശേഷാൽ പൂജകൾക്ക് ശേഷം ഭസ്മാഭിഷിക്തനാക്കി നടയടച്ച ശേഷം അഷ്ടമിനാളിൽ സൂര്യോദത്തിന് മുമ്പ് ഭഗവാന് ദർശനം നൽകുന്നതോടെ ഭക്തജനങ്ങളുടെ സകല കഷ്ടങ്ങളും മാറും എന്നാണ് വിശ്വാസം.
പ്രധാന പ്രതിഷ്ഠകൾ
- ശ്രീകണ്ഠകർണസ്വാമി
- ഭദ്ര ദേവി
- ഗണപതി
- ചാത്തൻ സ്വാമി
- നാഗ ദൈവങ്ങൾ
വിശേഷാൽ പൂജകൾ
- ശിവദീപപ്രദക്ഷിണ പൂജ
- ജലധാര
- മൃത്യുഞ്ജയ ഹോമം
- കാരിസിദ്ധിക്കായി ചാത്തൻ സ്വാമിക്ക് പയർ നിവേദ്യം
- ശിവപൂജ
- നൂറും പാലും
വിശേഷാൽ ദിവസങ്ങൾ
- വൈക്കത്തഷ്ടമിക്ക് തിരുവുത്സവം
- പ്രതിഷ്ഠ വാർഷികം കുംഭമാസം ആറാം തീയതി
- ശിവരാത്രിക്ക് അഘോരാത്രം അഖണ്ഡം
- വാഹുബലിക്കുള്ള സൗകര്യം ക്ഷേത്രത്തിൽ ലഭ്യമാണ്
പ്രധാന വഴിപാടുകൾ
- ഗണപതിഹോമം
- മൃത്യുഞ്ജയ അർച്ചന
- പിൻവിളക്ക്
- ചന്ദനം ചാർത്ത്
- 101 പറയിൽ കാണിക്ക സമർപ്പണം.
- കടും പായസം
ക്ഷേത്രം തന്ത്രി
- ബ്രഹ്മശ്രീ വാസുദേവരര് സോമയാജിപ്പാട്
മേൽശാന്തി
-
ഷാജു കോഴിക്കോട്
അറിയിപ്പുകൾ
ശിവദീപപ്രദക്ഷിണ പൂജ – അഭീഷ്ടകാര്യ സിദ്ധിക്കായി എല്ലാ ഞായറാഴ്ചയും രാവിലെ 8 മണി മുതൽ നടത്തപ്പെടുന്നു.
ഈ പൂജയോട് അനുബന്ധിച്ച് അന്നദാനം നേർച്ചയും നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര അന്നദാന കമ്മിറ്റിയുമായി ബന്ധപ്പെടുക.
ഭാരവാഹികൾ
- പ്രജിത്ത്, തുളസി ഭവനം (പ്രസിഡൻറ്)
- ദിലീപ്കുമാർ, ശ്രേയസ് (വൈസ് പ്രസിഡൻറ്)
- ജയകുമാർ, തറയിൽ തെക്കതിൽ (സെക്രട്ടറി)
- സന്തോഷ്കുമാർ, തയ്യിൽ കുന്നിന്മേൽ (ജോയിൻ സെക്രട്ടറി)
- ശശിധരൻ, കടവഴ
- സരസ്വതി, ആശാ മന്ദിരം
- തങ്കച്ചി മേപ്പുറത്ത് വീട്
- മോഹൻകുമാർ, വൃന്ദാവൻ
- മണിയൻ ലാൽ, നിവാസ്
- രാജേഷ്, രാജേഷ് ഭവനം
- ബിനു, ഷൈനി ഭവനം
- അരുൺ, ശങ്കർ ശങ്കരമഠം
- അഖിൽ, അഖിൽ ഭവനം
- ലൊക്കേഷൻ
- സമയക്രമം
- 06:00 AM - 00:00 AM
- Nearest Temple
- Nearest Tourist Spots