Sreekovil

16 കരകളുടെ ദേശ ദേവതയ്ക്ക് ഇന്ന് തിരുവുത്സവം.

പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം

16 കരകളുടെ ദേശ ദേവതയ്ക്ക് ഇന്ന് തിരുവുത്സവം.​

അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

ലോക ജനതയ്ക്ക് മാതൃകയായി 16 കരകളുടെ മാതൃദേവതയ്ക്ക് ഇന്ന് തിരു ഉത്സവമാണ്. ഒരു നാടിന്റെ കഴിഞ്ഞ ഒരു വർഷത്തെ കാത്തിരിപ്പിന്റെ സമാപനം ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾക്കപ്പുറം  മനുഷ്യൻ ഒന്നായി ആഘോഷിക്കുന്ന തിരുവുത്സവം .

കൊല്ലം ജില്ലയിൽ കിഴക്കേ കല്ലട പഞ്ചായത്തിൽ ചുറ്റുമലയിൽ കുടികൊള്ളുന്ന ദേശ ദേവതയായ ചിറ്റുമല ശ്രീദുർഗ്ഗ ദേവിയുടെ തിരു ഉത്സവത്തിന്റെ സമാപന ദിവസമാണ് ഇന്ന്.

അമ്മയ്ക്ക് സമർപ്പിക്കാനായി ആറോളം നെടും കുതിരകളും , വർണ്ണാഭമായ കെട്ട് കാഴ്ചകളും തയ്യാറായി കഴിഞ്ഞു. കല്ലട വലിയ അപ്പൂപ്പന്റെ സന്നിധിയിൽ നിന്നും പുറപ്പെടുന്ന  വണ്ടിക്കുതിര അമ്മയെ മുഖം കാണിച്ചു വലം വച്ചതിനുശേഷം മാത്രമേ മറ്റ് കെട്ടു ഉത്സവങ്ങൾക്കും കെട്ട് കാഴ്ചകൾക്കും ക്ഷേത്രസന്നിധിയിൽ പ്രവേശനമുള്ളൂ. ലോക ജനതയ്ക്ക് മാതൃകയാകുന്ന ഒരു ചടങ്ങ് മറ്റൊന്നില്ല.