ചീക്കൽ ഭരണിക്കാവ് ദേവി ക്ഷേത്രം
- ചീക്കൽകടവ്, കിഴക്കേക്കല്ലട
പൈങ്ങവേലിയിൽ ശ്രീ ഗോശാലകൃഷ്ണ ക്ഷേത്രം
ചീക്കൽ ഭരണിക്കാവ് ദേവി ക്ഷേത്രം
- ചീക്കൽകടവ്, കിഴക്കേക്കല്ലട

ഓം ഭദ്രകാളിയെ നമം:
ആമുഖം
ശരണാഗതർക്ക് സമാശ്രയമേകുന്ന കാരുണ്യ മൂർത്തിയും ആശ്രിതർക്ക് അഭയമരുളുന്ന ഇഷ്ടവരദായനിയും ജീവിതദുഃഖത്താൽ മനംനൊന്ത് വിളിക്കുന്ന ഭക്തർക്ക് കിട്ടുന്ന മനശാന്തിയോളം മറ്റൊന്നില്ല എന്നതിനുതെളിവായി കല്ലടയാറിന്റെ തീരത്ത് കുടികൊള്ളുന്ന
പുണ്യപുരാതനമായ വടക്കോട്ട് ദർശനമുള്ള ചുരുക്കം ചില ഭദ്രകാളി ക്ഷേത്രങ്ങളിൽ ഒന്നാണ് കിഴകെ കല്ലട ചീക്കൽ ഭരണിക്കാവ് ദേവി ക്ഷേത്രം. വടക്കോട്ട് ദർശനമുള്ള ഭദ്രകാളി ക്ഷേത്രത്തിൽ നവഗ്രഹങ്ങളുടെ സാന്നിധ്യവും എടുത്തു പറയേണ്ടതാണ്. 41 ദിവസം തോറ്റംപാട്ട് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ചരിത്രം/ഐതിഹ്യം
തിന്മയുടെ മേൽ നന്മയുടെ വിജയമാണ് ഭദ്രകാളി എന്ന സങ്കല്പം. കോപമൂർത്തിയാണ്. ദേവിയെങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളസ്വരൂപിയാണ് ഭദ്രകാളി, താര, കാളി, ഷോഡരി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നീ ദശരൂപത്തിൽ വിളങ്ങുന്നു.
കിഴക്കേകല്ലട എന്ന ദേശത്ത് കല്ലടയാറിന് തീരത്തായി വടക്കോട്ട് ദർശനമുള്ള ഭദ്രകാളി ക്ഷേത്രമാണ് ചീക്കൽ ഭരണിക്കാവ് ദേവീക്ഷേത്രം. പുണ്യ പരിപാവനമായ ഈ ക്ഷേത്ര സന്നിധിയിൽ ഉപദേവതകളെ നവഗ്രഹ പ്രതിഷ്ഠയുണ്ട്.
പ്രധാന പ്രതിഷ്ഠകൾ
- ഭദ്രകാളി
- (ഉപദേവതകൾ)ഗണപതി
- ഭുവനേശ്വരി
- നവഗ്രഹങ്ങൾ
- നാഗരാജാവ് നാഗയക്ഷി
- വീരഭദ്രൻ
- മാടസ്വാമി
- ബ്രഹ്മരക്ഷസ്
- യക്ഷിയമ്മ
- യോഗീശ്വരൻ
- ഉദ്യാനഗണപതി
വിശേഷാൽ പൂജകൾ
- 41 ദിവസത്തെ തോറ്റംപാട്ട് മഹോത്സവം
- ശ്രീമദ് ദേവി ഭാഗവത നവഹ ജ്ഞാനയജ്ഞം
- എല്ലാ വെള്ളിയാഴ്ചയും വിശേഷാൽ ഭഗവതിസേവ ത്രികാല പൂജയായി നടത്തപ്പെടുന്നു.
- എല്ലാമാസവും ഭരണിനാളിൽ ദേവി ഭാഗവത പാരായണവും അഖണ്ഡവും.
- മലയാള മാസം അവസാനത്തെ വെള്ളിയാഴ്ച ഗുരുതി പൂജ.
- മലയാളമാസം അവസാനത്തെ ശനിയാഴ്ച നവഗ്രഹ പൂജ.
- എല്ലാ വെള്ളിയാഴ്ചയും കാര്യസിദ്ധി പൂജ.
- വിനായക ചതുർത്തിനാളിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം.
- കന്നിമാസത്തിലെ ആയില്യം നാളിൽ വിശേഷൽ നൂറും പാലും പുള്ളുവൻ പാട്ടും.
- തുലാമാസത്തിൽ നവരാത്രി പൂജയും മഹാനവമിക്ക് പൂജവെപ്പും വിജയദശമിക്ക് വിദ്യാരംഭവും.
- വൃശ്ചികം ഒന്നിന് ആരംഭിച്ച 41 ദിവസം മണ്ഡലചിറപ്പ് മഹോത്സവം.
- എല്ലാ വിഷുവിന് വിഷുക്കണി ദർശനവും കൈനീട്ടവും .
വിശേഷാൽ ദിവസങ്ങൾ
- കുംഭ ഭരണി ( ക്ഷേത്രത്തിലെ തിരു ഉത്സവദിവസം )
- പ്രതിഷ്ഠാ വാർഷികം
- കന്നിമാസത്തിലെ ആയില്യം നാളിൽ നൂറും പാലും
- എല്ലാ വെള്ളിയാഴ്ചയും കാര്യസിദ്ധി പൂജ
പ്രധാന വഴിപാടുകൾ
- ഗണപതിഹോമം
- ഭഗവതി പൂജ
- ഭഗവതിസേവ
- രക്തപുഷ്പാഞ്ജലി
- ബഹിളാമുഖി
- നെയ് വിളക്ക്
- ശത്രുതാസംഹാര രക്തപുഷ്പാഞ്ജലി
- ശത്രുതാസംഹാര പൂജ
- ഗുരുതി പൂജ
- ഗുരുതി പുഷ്പാഞ്ജലി
- നവഗ്രഹ പൂജ
- നവഗ്രഹോമം
- നവഗ്രഹ അർച്ചന
ക്ഷേത്രം തന്ത്രി
-
ബ്രഹ്മശ്രീ വി നാരായണൻ പോറ്റി പത്മാലയം, മൂന്നാംകുറ്റി,കൊല്ലം
മേൽശാന്തി
-
ബ്രഹ്മശ്രീ വിഷ്ണു ശർമ്മ പുത്തേഴത്ത് ഇല്ലം വാക്കനാട്.
അറിയിപ്പുകൾ
ദേവിയുടെ ഇഷ്ടം വഴിപാടുകളിൽ ഒന്നായാ തോറ്റംപാട്ട് നേർച്ചയായി നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ കമ്മിറ്റിയുമായി ബന്ധപ്പെടേണ്ടതാണ്.
ശ്രീമതി ദേവി ഭാഗവത നവാഹ ജ്ഞാനയജ്ഞവും അന്നദാനവും തിരുസന്നിധിയിൽ നേർച്ചയായി നടത്താൻ താല്പര്യമുള്ളവർ ക്ഷേത്ര ഭരണ സമിതിയുമായി ബന്ധപ്പെടേണ്ടതാണ്.
ഭാരവാഹികൾ
- ലൊക്കേഷൻ
- സമയക്രമം
- 05:30 AM - 09:00 AM
- 05:30 PM - 07:00 PM
- Nearest Temple
- Nearest Tourist Spots